കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവാണെന്ന് മുന്‍ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബിജെപിവിട്ട് കോണ്‍ഗ്രസിലെത്തിയ സിന്‍ഹ പറഞ്ഞു. ഏത് സാഹചര്യത്തിലും പറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് താന്‍ എല്ലാവരോടും വ്യക്തമാക്കിയിരുന്നു. 2014 ല്‍ അവിടെ മത്സരിച്ച് വിജയിച്ചത് സ്വന്തം കഴിവുകൊണ്ട് മാത്രമാണ്. പാര്‍ട്ടിയുടെ സഹായമൊന്നും ലഭിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ച ലാലു പ്രസാദ് യാദവ് തങ്ങളെല്ലാവരും കോണ്‍ഗ്രസിനൊപ്പം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കിയിരുന്നുവെന്നും ശത്രുഘ്‌നനന്‍ സിന്‍ഹ പറഞ്ഞു.