കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ജോണി നെല്ലൂര്‍ രാര്‍ട്ടി വിട്ടു. ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പദവികള്‍ രാജി വച്ച് പി.ജെ ജോസഫിനും വി.ഡി സതീശനും ജോണി കത്ത് നല്കി. ബിജെപി സഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ക്രൈസ്തവ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജോണി ഉണ്ടാകും. ഏപ്രില്‍ 22ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ച് ഉണ്ടാകുമെന്നാണ് സൂചന.