ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. കുറഞ്ഞത് എട്ട് മാസമെങ്കിലും കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസ് വാക്‌സീന്‍ കൊണ്ടാകുമെന്ന് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡിന്റെ ബീറ്റ, സീറ്റ വകഭേദങ്ങളുള്ള ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ അടക്കം നടന്ന പരീക്ഷണത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തിനെതിരെ മാത്രമല്ല കോവിഡിന്റെ ഗാമ, ആല്‍ഫ, എപ്‌സിലോണ്‍, കപ്പ വകഭേദങ്ങള്‍ക്കെതിരെയും യഥാര്‍ഥ കൊറോണ വൈറസിനെതിരെയും ന്യൂട്രിലൈസിങ് ആന്റിബോഡികള്‍ പുറപ്പെടുവിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് സാധിച്ചിട്ടുണ്ട്.
ജൂലൈ അവസാനത്തോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 അമേരിക്കന്‍ ഡോളറിനടുത്ത്(1871 ഇന്ത്യന്‍ രൂപ)വാക്‌സീന് ഇന്ത്യയില്‍ വിലയുണ്ടാകുമെന്ന് കരുതുന്നു.