ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ജോണ്‍ സീന പ്രഖ്യാപിച്ചത്.
മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി.
2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോണ്‍ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്.
എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്ലറായി കണക്കാക്കപ്പെടുന്ന സീന ഇപ്പോള്‍ സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006ലാണ് ജോണ്‍ സീന നടനായി അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍.
ഹോളിവുഡ് താരം കൂടിയായ ജോണ്‍ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.