ലാസ് വേഗാസ്: പോപ്പ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോ ജാക്‌സന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.
പാന്‍ക്രിയാറ്റിക് അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനത്തുടര്‍ന്ന് ഈ മാസം 22നാണ് അദ്ദേഹം വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മൈക്കിള്‍ ജാക്‌സന്റെ വക്താവായിരുന്ന റെയ്മണ്‍ ബെയിനാണ് വാര്‍ത്ത പുറത്തുവിട്ടത്.
മൈക്കിള്‍ ജാക്‌സന്‍ മരിച്ച് ഒമ്പതു വര്‍ഷം തികഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോഴാണ് പിതാവിന്റെ മരണം. മൈക്കിള്‍ ജാക്‌സന്റെ സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായിരുന്നു ജോ.