X
    Categories: Newsworld

ആര്‍എസ്എസ് ബന്ധമുള്ള ജോലിക്കാരെ പുറത്താക്കി ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ ഒഴിവാക്കി. സോണല്‍ ഷാ, അമിത് ജാനി എന്നിവരെയാണ് പുറത്താക്കിയത്. ഇരുവര്‍ക്കും ആര്‍എസ്എസ്, ബിജെപി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കല്‍. അമേരിക്കയില്‍ സജീവമായ ഇന്തോ അമേരിക്കന്‍ സംഘടനകളാണ് ഇവരുടെ ബന്ധം പുറത്തു കൊണ്ടു വന്നത്.

അതേ സമയം ദേവയാനി ഖോബ്രഗഡെ കേസില്‍ ഇടപെട്ട ഉസ്ര സിയാ, സി.എ.എ , എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡന്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ബൈഡന്റെ യൂണിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്ന സൊണാല്‍ ഷാ ‘Overseas Friends of BJPUSA’ യുടെയും സംഘ് പരിവാര്‍ പിന്തുണയോടെ നടത്തപ്പെടുന്ന ഏകള്‍ വിദ്യാലയയുടെ നേതാക്കളില്‍ ഒരാളുടെ മകളാണ്. ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.

web desk 1: