X

ജോലി തിരികെ ലഭിക്കാന്‍ താടി ഒഴിവാക്കണം നിലപാടിലുറച്ച് മുസ്ലിം പോലീസുദ്യോഗസ്ഥന്‍

താടി വെച്ചതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനോട് നിസ്സഹായംഗത പരഞ്ഞ് കോടതി.

സാഹിറുദ്ദീന്‍ ഷംസുദ്ദീന്‍ ബിബാദി സ്‌റ്റേറ്റ് റിസര്‍വ്വ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. താടി വളര്‍ത്താന്‍ അനുവാദം ചോദിക്കുകയും 2012 മുതല്‍ ഇതംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ മഹാരാഷ്ട്ര പോലീസ് ഇത് അനുനവദിച്ചില്ല. സാഹിറുദ്ദീനെ താടി വളര്‍ത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു.
അന്ന് മുതല്‍ സാഹിറുദ്ദീന്‍ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു. തനിക്ക് താടി വഴര്‍ത്താനുള്ള അനുവദം തേടി സുപ്രീം കോടതി വരെയെത്തി. എന്നാല്‍ ഇതിനിടയ്ക്ക് അദ്ദേഹം താടി വടിക്കാന്‍ തയ്യാറാണെങ്കില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാമെന്ന് പോലീസ് സേന കോടതിയെ അറിയിച്ചു. എന്നാല്‍ സാഹിറുദ്ദീന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. താന്‍ താടി ഒഴിവാക്കാന്‍ തയ്യാറല്ലെന്ന കാര്യം കോടതിയെ വ്യക്തമായി അറിയിച്ചപ്പോഴായിരുന്നു കോടിതുയുടെ നിലപാട്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സഹായിക്കാനാകില്ലെന്ന്.

chandrika: