തിരുവനന്തപുരം: അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം ശക്തമാകുന്നതിനിടെ സമരത്തിന്ന് മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാനൊരുങ്ങി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു.
മന്ത്രിസഭായോഗ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞു. പത്ത് ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തത തേടിയത്. ഹര്‍ജിയില്‍ പത്തു ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.