തിരുവനന്തപുരം: ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഇ.എസ്.ഐ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു.
ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുന്നതിന്റെ ബാദ്ധ്യത ഇ.എസ്.ഐ കോര്‍പറേഷനാണ് വഹിക്കേണ്ടത്. എന്നാല്‍ അവര്‍ അതിന് തയ്യാറല്ല. സംസ്ഥാനം സ്വന്തം നിലയില്‍ നടപടി എടുക്കണമെന്നാണ് കോര്‍പറേഷന്റെ നിലപാട്. ഇതുപ്രകാരം തോട്ടടയിലെ ഇ.എസ്.ഐ ആസ്പത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ആക്കാന്‍ പ്രോജക്ട് തയ്യാറാക്കി. ഇത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഇ.എസ്.ഐ ആശുസ്പത്രികള്‍ അനുവദിക്കുന്നതിലുള്ള കോര്‍പറേഷന്റെ നിലപാട് മാറ്റണം. 20,000 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇ.എസ്.ഐ ആസ്പത്രി അനുവദിക്കാം. രണ്ടായിരും തൊഴിലാളികള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡിസ്പെന്‍സറിയും ആരംഭിക്കാം. കേരളത്തില്‍ ഒമ്പത് ഇ.എസ്.ഐ ആസ്പത്രികളാണുള്ളത്. മൂന്നെണ്ണം ഇ.എസ്.ഐ കോര്‍പറേഷന് കീഴിലാണ്. നിലവില്‍ 145ഇ.എസ്.ഐ ഡിസ്പെന്‍സറികളുണ്ട്. വിവിധ ജില്ലകളിയായി 18 ഡിസ്പെന്‍സ്റികള്‍ക്ക് സംസ്ഥാനം അനുമതി നല്‍കി. തസ്തികകളും സൃഷ്ടിച്ചു. എന്നാല്‍ രണ്ട് ഡിസ്പെന്‍സറികള്‍ക്ക് മാത്രമാണ് ഇ.എസ്.ഐ കോര്‍പറേഷന്‍ അനുമതി നല്‍കിയത്.
ഇ.എസ്.ഐ.കോര്‍പറേഷന്റെ ആദ്യ യോഗത്തില്‍ തൊഴിലുടമകളുടെ വിഹിതം 4.75 ശതമാനവും തൊഴിലാളി വിഹിതം 1.75 ശതമാനവും ആയിരുന്നു. പിന്നീടത് 4:1 എന്നാക്കണമെന്ന് നിര്‍ദേശം വന്നു. ഏറ്റവും ഒടുവിലത്തെ യോഗത്തില്‍ തൊഴിലാളി വിഹിതം .25 ശതമാനവും തൊഴിലുടമാ വിഹിതം 3.25 ശതമാനവും ആക്കി ആകെ നാലുശതമാനമായി നിജപ്പെടുത്തി. ആസ്പത്രികളില്‍ ഈ അനുപാതം 7:1 ആയിരിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, എന്‍.ഷംസുദ്ദീന്‍, ടി.വി.ഇബ്രാഹിം, വി.കെ.ഇബ്രാഹിംകുഞ്ഞ്, സി.കൃഷ്ണന്‍, ബി.ഡി.ദേവസ്യ, എന്‍.ജയരാജ് എന്നിവരെ മന്ത്രി അറിയിച്ചു.
- 5 years ago
chandrika