വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ റിക്രൂട്ട്‌മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമാണ് ഇന്ത്യക്കാരെ യു.എസ് തൊഴില്‍ മേഖലയില്‍ നിന്ന് അകറ്റിയത്. കുടിയേറ്റ നിയമം കര്‍ശനമാക്കിയതോടെ യു.എസില്‍ ജോലി തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 38 ശതമാനം ഇടിഞ്ഞിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ ചാഞ്ചാട്ടവും ഒരു പരിധി വരെ ഇന്ത്യക്കാരെ നാട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
നിലവിലെ ഒഴിവുകള്‍ നികത്തുന്നതിന് പഠിച്ചിറങ്ങുന്ന ബിരുദ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കാനാണ് യു.എസ് കമ്പനികളുടെ ശ്രമമെന്ന് സര്‍വേയില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മൂവായിരത്തോളം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്‌മെന്റ് ട്രന്റ് സര്‍വേ നടത്തിയത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ടില്‍ നിന്ന് 42 ശതമാനം ഇന്ത്യക്കാര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യക്കാര്‍ കൈവിട്ടു; യു.എസില്‍ തൊഴിലവസരം കൂടുന്നു
Related Post