X
    Categories: MoreViews

വീണ്ടും ഒരു രോഹിത്? ജെ.എന്‍.യു വില്‍ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായിരുന്ന രിജിനി കൃഷ് എന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു.
തമിഴ്‌നാട് സേലം സ്വദേഷിയാണ് രജിനി കൃഷ്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയം േേരാഹിത് വെമുലയുടെ സുഹൃത്തുമായിരുന്നു രജിനി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പോലോത്ത രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ തുടരുന്ന അസമത്വത്തെനിതിരെ പ്രതിതിഷേധിച്ചു കൊണ്ടായിരുന്നു രജിനിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. ഒരുപാട് തവണത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ജെ.എന്‍.യുവില്‍ തനിക്ക് പ്രവേശനം കിട്ടിയത്. എന്നാല്‍ കടുത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു വന്നിട്ടും ഇക്കാലയളവില്‍ അധികൃതര്‍ ഒരു ഹോസ്റ്റല്‍ അനുവദിച്ചില്ല. സുഹൃത്തിന്റെ റൂമിലായിരുന്നു താമസം.

‘തുല്യത നിഷേധിച്ചാല്‍ എല്ലാം നിേധിച്ചു.എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ തുല്യനീതിയില്ല. എല്ലായിടത്തും നീതി നിഷേധം മാത്രം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും അടിച്ചമര്‍ത്തുന്നു. അരികുവല്‍കരിക്കപ്പെട്ടവരുടെ വിദ്യഭ്യാസം തന്നെ നിഷേധിക്കുകയാണ് ‘ രജിനി അവസാനമായി കുറിച്ച തന്റെ പോസ്റ്റില്‍ പറയുന്നു.

chandrika: