ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാരോപണമുയര്‍ത്തി രംഗത്തെത്തിയതോടെയാണ് ദില്ലിയുടെ പ്രധാന റോഡുകളിലൊന്നായ നെല്‍സണ്‍ മണ്ഡേല റോഡ് ഉപരോധത്തിലേക്ക് മാറിയത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനും നെല്‍സണ്‍ മണ്ഡേല റോഡും ഉപരോധിക്കുകയാണ്.ദക്ഷിണ ദില്ലിയില്‍ നിന്നും ഇന്ദിരാഗാന്ധി എയര്‍പ്പോര്‍ട്ടിലേക്കുള്ള പ്രധാന പാതകളിലൊന്നാണിത്. ലൈഫ് സയന്‍സ് അധ്യാപകന്‍ പ്രൊഫ അതുല്‍ ജഹ്രിക്കെതിരെയാണ് 9 ഗവേഷക വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമമടക്കമുള്ള ഗൗരവ ആരോപണമുയര്‍ത്തിയത്.
സയന്‍സ് ലാബില്‍ വച്ച് അധ്യാപകന്‍ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നന്നാരോപിച്ച് വിദ്യാര്‍ത്ഥിനി രംഗത്ത് വന്നതിനു പിന്നാലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ സമാന ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്ത് വരികയായിരുന്നു.
പരാതി കൊടുത്തിട്ട് നാലു ദിവസമായിട്ടും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.പ്രൊഫസര്‍ അതുല്‍ ജഹ്രിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വ്വകലാശാലയും തയ്യാറായിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ആരോപണ വിധേയനായ പ്രൊഫ. അതുല്‍ ജോഹ്രി . ക്യാംപസില്‍ തുടര്‍ച്ചയായി യൂണിയന്റെ നേതൃതത്തില്‍ പഠിപ്പുമുടക്ക് സമരം നടക്കുകയാണ്. അധ്യാപകനെ സസ്പന്റ് ചെയ്യണമെന്ന് ജെഎന്‍യു അധ്യാപക സംഘടനയും ആവശ്യപ്പെട്ടു.