അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്‌തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ് മാസം 27 ാം തിയ്യതി ബിരിയാണി പാചകം ചെയ്തു മറ്റു വിദ്യാര്‍ത്ഥികകളോടൊപ്പം കഴിച്ചു എന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. ഇതു കലാലയ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണെന്നു ചൂണ്ടിക്കാട്ടിയാണ് അമിര്‍ മാലിക്ക് എന്ന വിദ്യാര്‍ത്ഥിക്കെതിരില്‍ സര്‍വ്വകലാശാല പിഴ ഈടാക്കിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ രീതികളോട് ചേരാത്ത ഗൗരവമായ വീഴ്ചയാണ് അമിര്‍ മാലിക്കില്‍ നിന്ന് സംഭവിച്ചതെന്നും ഇതു നടപടികളിലേക്ക് നയിക്കുന്നതാണെന്നും ജെ.എന്‍.യു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന താക്കീതും ഉത്തരവിലുണ്ട്. ചീഫ് പ്രോക്ടര്‍ കൗശേല്‍ കുമാറാണ് ഉത്തരവിറക്കിയത്.