X
    Categories: MoreViews

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളില്‍ ഇടതിന് മുന്‍തൂക്കം ലഭിച്ചു.തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എ.ബി.വി.പി രണ്ടാം സ്ഥാനത്ത. സംഘപരിവാര ആക്രമങ്ങളും ഭരണകൂടങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെടുകയും ചെയ്ത കാലത്തെ തെരെഞ്ഞെടുപ്പെന്ന നിലയില്‍ ജെ.എന്‍.യു തെരെഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രസിഡണ്ട് -ഗീതാകുമാരി 1506
വൈസ് പ്രസിഡണ്ട് – സിമോണ്‍ സോയാ ഖാന്‍ 1876
ജനറല്‍ സെക്രട്ടറി – ദുഗ്ഗിരാല ശ്രീകൃഷ്ണ 2082
ജോയിന്റ് സെക്രട്ടറി- സുഭാഷു സിങ് 1755

ഇത്തവണ യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ 58.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് കുറവായിരുന്നു. രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക ഒന്നു വരെ നടന്ന ആദ്യ ഘട്ടത്തില്‍ 25 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. എല്ലാ വിദ്യാര്‍ത്ഥി സംഘനകളും വനിതാ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ച ആദ്യ തെരെഞ്ഞെടുപ്പ കൂടിയാണ് ഇത്തവമത്തേത്.

chandrika: