X
    Categories: indiaNews

ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ വീഴ്ച പറ്റിയിട്ടില്ല; സ്വയം ക്ലീന്‍ചിറ്റ് നല്‍കി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന മുഖംമൂടി ആക്രമണത്തില്‍ ഡല്‍ഹി പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ആക്രമത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്ന് വീഴ്ച പരിശോധിക്കാന്‍ നിയമിച്ച കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു സംഭവം. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കാമ്പസിനു പുറത്ത് പൊലീസ് കാവലുണ്ടായിരിക്കെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാമ്പസിനകത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വകലാശാല അധികൃതരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് പുറത്ത് കാവല്‍ നിന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സര്‍വകലാശാലക്കകത്ത് പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ ശാലിനി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുഖംമൂടി ധരിച്ച നൂറോളം ആളുകള്‍ ജനുവരി 5 ന് നാലുമണിക്കൂറോളം സര്‍വ്വകലാശാലക്കുള്ളില്‍ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതില്‍ 36 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിനാണ് കേസന്വേഷണത്തിന്റെ ചുമതല.

web desk 1: