X

തകര്‍പ്പന്‍ ഗോളോടെ ജെജെ; പൂനെ-ചെന്നൈയിന്‍ സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിയും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. പക്ഷേ, ചെന്നൈയിന്റെ ജെജെ ലാല്‍പെഖ്‌ലുവ നേടിയ ഗോള്‍ ഫുട്‌ബോള്‍ വൃത്തങ്ങളില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തകര്‍പ്പന്‍ ഗോളോടെ ജെജെ; പൂനെ-ചെന്നൈയിന്‍ സമനില

28-ാം മിനുട്ടില്‍ ബോക്‌സിനുപുറത്തു നിന്ന്, പ്രതിരോധനിരക്കാരന്‍ എഡ്വാഡോ ഫെറേറയുടെ വെല്ലുവിളി മറികടന്ന് ജെജെ ഉയര്‍ത്തിവിട്ട പന്ത് പൂനെ ഗോള്‍കീപ്പര്‍ ബെറ്റെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പോസ്റ്റിലേക്ക് താണിറങ്ങുകയായിരുന്നു. ഗോള്‍കീപ്പറുടെ പൊസിഷന്‍ മനസ്സിലാക്കി നിമിഷാര്‍ധം കൊണ്ട് ഷോട്ട് തെരഞ്ഞെടുക്കാന്‍ കാണിച്ച പ്രതിഭയാണ് ജെജെയുടെ ഗോളിനെ മഹത്തരമാക്കുന്നത്.

ഗോള്‍ കാണാം


അതേസമയം 82-ാം മിനുട്ടില്‍ എഫ്.സി പൂനെ സിറ്റിക്കു വേണ്ടി അനിബാല്‍ റോഡ്വിഗ്വസ് നേടിയ സമനില ഗോളും ഒന്നാന്തരമായിരുന്നു. റോഡ്വിഗ്വസിന്റ െഫ്രീകിക്ക് പ്രതിരോധ മതിലും കടന്ന് ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ക്ക് പിടിനല്‍കാതെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് താണിറങ്ങി.

You may also like:
കാണാം അലക്‌സിസ് സാഞ്ചസിന്റെ അത്ഭുത ഗോള്‍

ആരാധകരുടെ മനം കവര്‍ന്ന് സുനില്‍ ഛേത്രിയുടെ ആ ഗോള്‍…

ബാസ്‌കറ്റ്‌ബോളിലും ഗോളടിച്ച് മെസ്സി; വൈറലായ വീഡിയോ കാണാം

chandrika: