X

ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി എന്‍.ഡി.എ വിട്ടു

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എ സഖ്യം വിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ മാഞ്ചി ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മാഞ്ചിയെ മഹാസഖ്യത്തിലേക്കു സ്വാഗതം ചെയ്തു. മാഞ്ചി എന്‍.ഡി.എ വിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. തേജസ്വി യാദവുമായി ബുധനാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എന്‍.ഡി.എ വിടുന്നതായി മാഞ്ചി പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ജെഹാനാബാദില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബി.ജെ.പി ജെ.ഡി.യുവിന് അനുവാദം നല്‍കിയതാണു മാഞ്ചി എന്‍.ഡി.എ വിട്ടുപോരാന്‍ കാരണമെന്നാണ് വിവരം. ഇവിടെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ മാഞ്ചിക്കു താല്‍പര്യമുണ്ടായിരുന്നു. ഇക്കാര്യം എന്‍.ഡി.എ നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ജെ.ഡി.യുവിനു സീറ്റു നല്‍കാനായിരുന്നു മുന്നണി തീരുമാനം. ഇതോടെയാണു ബന്ധം വേര്‍പ്പെടുത്താന്‍ മാഞ്ചി തീരുമാനിച്ചത്.

chandrika: