നാദാപുരം: മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. വേണമെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തേക്കാള്‍ പത്തു ലക്ഷം രൂപ അധികം നല്‍കാനും തയാറാണ്. ധനസഹായം മകന് പകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ അതിയായ ദുഃഖമുണ്ട്. സമരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആരോ തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്‍ എത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
അതിനിടെ ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു.