ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും
ഷാജര്‍ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട് കിട്ടാതാവുബോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ലെന്നും ജോയ് മാത്യു പറയുന്നു. ജിഷ്ണുവിന്റെ അമ്മയോടുള്ള പോലീസിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വിവിധ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ആളിക്കത്തിയിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നിരാഹാരം തുടരുകയാണിപ്പോള്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും!
ഷാജഹാനും ഷാജിര്‍ ഖാനും മിനിയും
അങ്ങിനെ ജയിലിലായിതോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി
അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട്
അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച
ഞാനിതാ പിന്‍വാങ്ങുന്നു
നോട്ട് കിട്ടാതാവുബോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നായകന്മാരെ
മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും
ഇനി നമ്മളില്ല