X

ജിഷ്ണു കേസില്‍ പിണറായി സര്‍ക്കാറിന്റെ പത്രപരസ്യം: വേദനാജനകമെന്ന് അമ്മ മഹിജ

തിരുവനന്തരപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന് മഹിജ പ്രതികരിച്ചു.
ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്? എന്ന തലക്കെട്ടില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരിലാണ് ഇന്നു പുറത്തിറങ്ങിയ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത സംഭവം പൂര്‍ണമായും ന്യായീകരിച്ചാണ് പത്രപരസ്യം നല്‍കിയിരിക്കുന്നത്.


തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചത്. മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ സത്യം പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

മകന്റെ കാര്യത്തില്‍ സര്‍ക്കാറിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. സര്‍ക്കാര്‍ നല്‍കിയ ധനസഹായം തന്റെ മകന് പകരമാവില്ലെന്നും അതു പറഞ്ഞാണ് സര്‍ക്കാര്‍ കേസില്‍ അടിയന്തര ഇടപെടല്‍ നടത്താത്തതെന്നും അവര്‍ ആരോപിച്ചു. മകന്റെ മരണത്തോടെ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായെന്ന് ജിഷ്ണുവിന്റെ പിതാവ് പ്രതികരിച്ചു.
ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണജനകമായ പ്രചാരണമാണ് ഒരു സംഘം അഴിച്ചുവിടുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കുടുംബത്തിന്റെ വികാരം മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നു.

 

 

chandrika: