X

ജിഷവധക്കേസ്; അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് വിജിലന്‍സ്; റിപ്പോര്‍ട്ട് ഡി.ജി.പി തള്ളി

തിരുവനന്തപുരം:പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിലയിരുത്തലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ഡി.ജി.പിക്കു നല്‍കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 16പേജുള്ള റിപ്പോര്‍ട്ട് ഡി.ജി.പിലോക്‌നാഥ് ബെഹ്‌റ തള്ളി.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ വീടിനുള്ളില്‍ കൊല്ലപ്പെടുന്നത്. വീട്ടിനുള്ളില്‍ ലൈംഗികപീഢനത്തിനും ഇരയായാണ് ജിഷ കൊല്ലപ്പെടുന്നത്. മൃതദേഹത്തില്‍ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ പോലീസ് പിടികൂടുന്നത്.

chandrika: