കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐക്ക് കൈമാറേണ്ട ആവശ്യം നിലവിലില്ലെന്നും രാജേശ്വരി പറഞ്ഞു. പിതാവ് പിതാവ് പാപ്പു നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് രാജേശ്വരി നിലപാട് വ്യക്തമാക്കിയത്. കേസിലെ എല്ലാ ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കുന്നതിനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു.