X

ജിയോ വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ചു; ഇനി ന്യൂഇയര്‍ ഓഫര്‍

ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ചു. പുതുവര്‍ഷത്തിന്റെ ഭാഗമായി ഹാപ്പി ന്യൂഇയര്‍ ഓഫര്‍ നല്‍കും. പുതിയ ഓഫറിലും അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍ സേവനങ്ങളൊക്കെയുണ്ടെങ്കിലും ഉപഭോക്താക്കളെ നിരാശരാക്കുന്ന വാര്‍ത്തയുണ്ട്.

വെല്‍ക്കം ഓഫറില്‍ ദിവസവും 4 ജിബി വരെ ഡാറ്റ ഉപയോഗിക്കാമായിരുന്നെങ്കില്‍ ഇനി മുതല്‍ 1 GB മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. 1 GB പരിധി കഴിഞ്ഞാല്‍ വേഗത 128KB/ps വേഗതയിലേക്ക് വീഴും.

ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ച പശ്ചാത്തലത്തിലാണിത്. ന്യൂഇയര്‍ ഓഫര്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ ലഭിക്കും.

chandrika: