X

ഐഡിയക്കും വോഡഫോണിനും ജിയോയുടെ കടുത്ത മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഐഡിയ, വോഡഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മുകേഷ് അംബാനിയുടെ ജിയോ. കമ്പനികളുടെ പാരവെപ്പ് ഇന്റര്‍ കണക്ഷന്‍ ഫോണ്‍വിളികളില്‍ കോള്‍ഡ്രോപിനിടയാക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഭവിഷ്യത്തുകള്‍ക്കും ഈ കമ്പനികള്‍ ഉത്തരവാദികളായിരിക്കുമെന്നും ജിയോ മുന്നറിയിപ്പ് നല്‍കി.

വോഡഫോണ്‍ നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകളില്‍ 63 ശതമാനവും ഐഡിയയിലേക്കുള്ള 44 ശതമാനവും വിളികളും തടസപ്പെട്ടിട്ടുണ്ടെന്ന് ഒക്ടോബര്‍ 12ന് ഈ കമ്പനികള്‍ക്ക് നല്‍കിയ കത്തില്‍ ജിയോ ആരോപിച്ചു. ജിയോ നെറ്റ് വര്‍ക്കുകളിലേക്കുള്ള പോള്‍സില്‍ (ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍) വരുത്തുന്ന വീഴ്ചകളെ തുടര്‍ന്നാണിതെന്നും കത്തിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായ ഭാരതി എയര്‍ടെല്ലിനും കത്തയച്ചിട്ടുണ്ടെങ്കിലും ഇത് മറ്റു കമ്പനികളെ അപേക്ഷിച്ച് വളരെ കുറവാണ് (29 ശതമാനം). കോള്‍ ഡ്രോപുകള്‍ പരമാവധി 0.5 ശതമാനമായിരിക്കണമെന്ന ട്രായി നിര്‍ദേശത്തിന് എതിരാണ് കമ്പനികളുടെ നീക്കമെന്നും ആരോപിച്ചു.

Web Desk: