ന്യൂഡല്‍ഹി: വെല്‍ക്കം ഓഫര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ജിയോ ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനവുമായി റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2017 മാര്‍ച്ച് 31 വരെ വെല്‍ക്കം ഓഫര്‍ നീട്ടിയതായി മുകേഷ് അംബാനി വ്യക്തമാക്കി. ഹാപ്പി ന്യൂയര്‍ ഓഫര്‍ എന്നാണ് പുതിയ ഓഫറിന് നല്‍കിയിരിക്കുന്ന പേര്. ഡിസംബര്‍ നാല് മുതല്‍ ജിയോ സിം എടുക്കുന്നവര്‍ക്കും സൗജന്യ സേവനം ലഭിക്കും.
ഇന്ന് ജിയോ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഈ മാസം 31 വരെ ആയിരുന്നു ജിയോ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. വെല്‍ക്കം ഓഫര്‍ നീട്ടുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിരുന്നില്ല. 90 ദിവസം കൊണ്ട് 50 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കാനായെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടു.തുടക്കത്തിലെ വളര്‍ച്ച കണക്കാക്കുകയാണെങ്കില്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയെക്കാളും സ്വീകാര്യത ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനിയാണ് ഇപ്പോള്‍ ജോയി. ശരാശരി ബ്രോഡ്ബാന്‍ഡ് യൂസറിനേക്കാള്‍ 25 മടങ്ങ് അധികം ഡേറ്റ ജിയോ യൂസര്‍മര്‍ ഉപയോഗിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു. ഇനി മുതല്‍ ജിയോയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉണ്ടായിരിക്കും. നിലവിലെ നമ്പര്‍ മാറ്റാതെ തന്നെ ആര്‍ക്കും ജിയോ സിമ്മിലേക്ക് മാറാം. അടുത്തിടെയാണ് ജിയോ സിമ്മിന്റെ ഹോം ഡെലിവറി അവതരിപ്പിച്ചത്.