X
    Categories: MoreViews

ജിയോ സ്മാര്‍ട്ട് ഫോണ്‍ അറിയേണ്ടതെല്ലാം

ഇന്നു മുതലാണ് ജിയോ സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു തുടങ്ങുന്നത്. സെപ്റ്റംബറില്‍ സൗജന്യമായി വിതരണം തുടങ്ങുന്ന ജിയോ സ്മാര്‍ട്ട് ഫോണാണ് ഇന്നു മുതല്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നല്‍കുക. ആഗസ്റ്റ 24 മുതല്‍ പൊതുജനങ്ങള്‍ക്കു 4ജി വോള്‍ട്ടീ സ്മാര്‍ട്ട് ഫോണിന് ബുക്ക് ചെയ്ത് തുടങ്ങാം.

സമാര്‍ട്ട് ഫോണ്‍ ആവശ്യക്കാര്‍ക്ക് റിലയന്‍സിന്റെ വെബ്‌സൈറ്റില്‍ രജിസ്തര്‍ ചെയ്താല്‍ ഫോണ്‍ സംബന്ധിച്ച എല്ലാ പുതിയ വിവരങ്ങളും ലഭ്യമാകും.പേരും ഈ മെയില്‍ ഐഡിയ, ഫോണ്‍ നമ്പര്‍, പിന്‍കോഡ് എന്നിവയാണ് രജിസ്‌ത്രേഷന് ആവശ്യമായ വിവരങ്ങള്‍.

റിലയന്‍സിന്റെ മൈ ജിയോ ആപ്പ് വഴിയും രജിസ്ട്രര്‍ ചെയ്യാം. റിലയന്‍സ് സ്‌റ്റോറുകളില്‍ പോയാല്‍ ഓഫ്‌ലൈന്‍ ആയും ഫോണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

ജിയോ സിം പോലെ ഫോണും പൂര്‍ണ്ണമയും സൗജന്യ നിരക്കിലാണ് വിതരണം ചെയ്യപ്പെടുക എന്ന് കമ്പനി മേധാവി മുകേശ് അമ്പാനി ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യ നിക്ഷേപം എന്ന നിലക്ക് ഉപഭോക്താക്കള്‍ 1 500 രൂപ ഒടുക്കണം. ഈ പണം മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

chandrika: