കഴിഞ്ഞ വര്‍ഷം സെപ്റ്റമ്പര്‍ ഒന്നിനായിരുന്നു രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കിക്കൊണ്ട് ജിയോ ഡിജിറ്റല്‍ രംഗത്തു വന്നത്. അതിവേഗ 4ജി നെറ്റ് വര്‍ക്ക് സൗകര്യമായിരുന്നു റിലയന്‍്‌സ് ജിയോ ഉപഭോക്താക്കള്‍ നല്‍കിയത്.
ഒരു ജിയോ ഉപഭോക്താവിന്റെ മുമ്പിലുള്ള അവസരങ്ങള്‍ ഇനിയെന്തൊക്കെയാണ് എന്ന് നോക്കാം. നിരവധി അഭ്യൂഹങ്ങളാണ് ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയിലുള്ളത്.
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുക.
ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിലൂടെ ജിയോ സ്‌പെഷല്‍ പ്ലാനുകള്‍ തുടര്‍ന്നും ലഭിക്കും.
ഇതിന് 99 രൂപയാണ് അടക്കേണ്ടത്. ഒരു വര്‍ഷമാണ് ഈ ഓഫറിന്റെ കാലാവധി. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ജിയോ നല്‍കുന്ന എല്ലാ ഓഫറുകളും തുടര്‍ന്നും ലഭിക്കും. എന്നാല്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ഇല്ലാതെയും സിം ഉപയോഗിക്കാം. അവര്‍ക്ക് പ്രത്യേകമായ ആനുകല്യങ്ങള്‍ ലഭിക്കില്ല എന്നു മാത്രം. മാത്രവുമല്ല, മൂന്നു മാസത്തിനകം പ്രൈംമെമ്പര്‍ഷിപ്പ് എടുക്കാത്ത ഉപഭോക്താക്കളുടെ ജിയോ സിം മരവിക്കാനും സാധ്യതയുണ്ട്.