മുംബൈ: റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി നീട്ടി. പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച്ച അര്‍ധരാത്രി അവസാനിക്കാനിരിക്കുമ്പോഴാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് എത്തിയത്. ഏപ്രില്‍ 15വരെയാണ് തിയ്യതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ് അംഗത്വം നേടി 303 രൂപ മുതലുള്ള റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് ജൂലായ് വരെ സൗജന്യ ഉപയോഗം തുടരാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഒരു മാസം കൊണ്ട് 72ദശലക്ഷം ഉപഭോക്താക്കള്‍ പ്രൈം അംഗങ്ങളായി എന്ന് ജിയോ പറയുന്നു. എന്തെങ്കിലും കാരണവശാല്‍ ജിയോയില്‍ അംഗങ്ങളാകാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് കമ്പനി സമയപരിധി നീട്ടിയിരിക്കുന്നത്. കാലാവധി നീട്ടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ജിയോയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ഇതുവരെ പ്രൈം അംഗങ്ങളായിട്ടില്ല.