X

മാര്‍ച്ച് 31ന് ശേഷവും ജിയോ സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സൗജന്യ സേവനവുമായി കളത്തിലിറങ്ങിയ റിലയന്‍സിന്റെ ജിയോ മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജൂണ്‍ 30 വരെ സൗജന്യ സേവം നീട്ടും. എന്നാല്‍ പുതിയ ഓഫര്‍ അനുസരിച്ച് വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നല്‍കേണ്ടി വരും. മറ്റു വിശദാംശങ്ങളൊന്നും പുറത്തായിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല.

ജിയോ ആരംഭിച്ചതിന് പിന്നാലെ സൗജന്യ സേവനങ്ങളില്‍ ആകൃഷ്ടരായി 72 മില്യണ്‍ ഉപയോക്താക്കളെ ലഭിച്ചെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ജിയോ അവതരിച്ചത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചെന്ന നേട്ടം ജിയോ ഇതിനകം സ്വന്തമാക്കി. എന്നാല്‍ ഇത്രയും ഉപയോക്താക്കളെ ലഭിച്ചെങ്കിലും അവരെ നഷ്ടപ്പെടുമോ എന്ന ആശങ്കയും ജിയോക്കുണ്ട്.

പലരും സൗജന്യ സേവനം കഴിഞ്ഞാല്‍ സിം ഉപേക്ഷിക്കുമോ എന്നാണ് കമ്പനി ആശങ്കപ്പെടുന്നത്. ഇതൊക്കെ മുന്നില്‍ കണ്ടാണ് ജിയോ സൗജന്യ സേവനങ്ങള്‍ നീട്ടുന്നത്. മറ്റു മൊബൈല്‍ സേവന ദാതാക്കളും നെറ്റ്, കോള്‍ റൈറ്റുകള്‍ വെട്ടിക്കുറച്ചിരുന്നു. ജിയോ സൗജന്യ സേവനം നീട്ടുകയാണെങ്കില്‍ മറ്റു കമ്പനികളെയും ബാധിക്കും.

chandrika: