X
    Categories: tech

‘എല്ലാവര്‍ക്കും 5 ജി സ്മാര്‍ട്ട് ഫോണുകള്‍’; മറ്റൊരു വിപ്ലവ തീരുമാനവുമായി ജിയോ

രാജ്യത്തെ എല്ലാവര്‍ക്കും 5ജി സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുക എന്ന ആശയവുമായി റിലയന്‍സ് ജിയോ. അയ്യായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്രമേണ വില 2500-3000 രൂപയായി കുറയ്ക്കുമെന്നും പറയുന്നു.

ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 20-30 കോടി ഉപയോക്താക്കളെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്നാണ് ജിയോ പറയുന്നത്. തുടക്കത്തില്‍ അയ്യായിരം രൂപയില്‍ താഴെയും, തുടര്‍ന്ന് 2500-3000 റെയ്ഞ്ചിലും ഫോണുകള്‍ വില്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43ാം വാര്‍ഷിക പൊതു മീറ്റിങ്ങില്‍, കമ്പനിയുടെ ഉടമയും ശതകോടീശ്വരനുമായ മുകേഷ് അംബാനി രാജ്യത്തെ 2ജി മുക്തമാക്കുന്നിതനെക്കുറിച്ചു സംസാരിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 35 കോടി പേരെ ഒപ്പം കൂട്ടുക എന്ന തന്റെ സ്വപ്‌നം അദ്ദേഹം അന്നു പങ്കുവച്ചിരുന്നു. ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിള്‍ കമ്പനിയില്‍ 33,737 കോടി രൂപ നിക്ഷേപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Test User: