X
    Categories: Newstech

ജിയോയില്‍ നിന്ന് ഏത് നെറ്റവര്‍ക്കിലേക്കും ഇനി സൗജന്യ കോള്‍

ഡല്‍ഹി: ജിയോയില്‍ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോള്‍ സൗജന്യമാക്കിയതായി കമ്പനി. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇന്ത്യയ്ക്ക് അകത്താണ് ഇത് ബാധകം. നിലവില്‍ ജിയോയില്‍ നിന്ന് ജിയോയുടെ ഫോണുകളിലേക്കുള്ള കോളുകള്‍ സൗജന്യമാണ്.മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ നിശ്ചിത മിനിറ്റിന് ശേഷം ചാര്‍ജ് ഈടാക്കും. ഇതാണ് ജിയോ സൗജന്യമാക്കിയത്.

ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് റദ്ദാക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ചാണ് ജിയോയുടെ നടപടി. ഇന്ത്യയ്ക്ക് അകത്ത് ഇത്തരത്തില്‍ നിരക്ക് ഈടാക്കുന്നത് റദ്ദാക്കണമെന്നാണ് ട്രായ്‌യുടെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് ജിയോയുടെ തീരുമാനം.

പഴയതുപോലെ രാജ്യത്തിന് അകത്ത് ഏതു നെറ്റ് വര്‍ക്കിന് കീഴിലുള്ള ഫോണിലേക്കും സൗജന്യമായി വിളിക്കാനുള്ള സൗകര്യമാണ് ജിയോ ഏര്‍പ്പെടുത്തുന്നത്. 2019 സെപ്റ്റംബറില്‍ ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് നിര്‍ത്തുന്നത് ട്രായ് നീട്ടിയിരുന്നു. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ട്രായ് റദ്ദാക്കുന്നത് വരെ നിരക്ക് ഈടാക്കുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. നിലവില്‍ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കുന്ന തുക ഉപഭോക്കാക്കളില്‍ നിന്ന് ഈടാക്കുന്നതാണ് രീതി.

 

Test User: