ഇന്ത്യയിലെ മുന്‍നിര സേവന ദാതാക്കളായ ജിയോയുടെ ഇന്റര്‍നെറ്റ് സേവനം ഇനി വിമാനത്തിലും ലഭിക്കും. ഇതിനായി വിമാന മൊബൈല്‍ സേവനം ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് വിമാനത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേര്‍ന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക.
‘ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകര്‍ഷകമായ നിരക്കില്‍ ഫ്‌ലൈറ്റ് റോമിങ്് സേവനങ്ങള്‍ നല്‍കാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കള്‍ക്ക് 20,000 അടി ഉയരത്തില്‍ പോലും തടസമില്ലാതെ സേവനം എത്തിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ ജിയോ ഡയറക്ടറര്‍ ആകാശ് അംബാനി പറഞ്ഞു.
499 രൂപയിലാണ് പ്ലാനുകളുടെ തുടക്കം. ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 250 എംബി ഡേറ്റയും 100 മിനിട്ട് ഔട്ട്‌ഗോയിങ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനില്‍ ലഭിക്കും. 699 രൂപയ്ക്ക് 500 എംബി ഡേറ്റയും 999 രൂപയ്ക്ക് ഒരു ജിബി ഡേറ്റയും ലഭിക്കും. വാലിഡിറ്റി, കോള്‍, എസ്എംഎസ് എന്നിവകള്‍ക്ക് വ്യത്യാസമില്ല.
ജിയോ