മുംബൈ: സൗജന്യ നെറ്റും കോളുമായി ടെക് ലോകത്തെ ഇതിനകം തന്നെ ജിയോ ഞെട്ടിച്ചുകഴിഞ്ഞു. ഇനി ഫോണ്‍ നിര്‍മ്മാണ രംഗത്തെക്കാണ് ജിയോ കണ്ണുവെക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യയും കുറഞ്ഞ വിലയുമാവും ജിയോ ഫോണിന്റെ പ്രത്യേകത. ഇതിനായി വോള്‍ട്ട് സാങ്കേതിക വിദ്യയിലുള്ള ഫീച്ചര്‍ ഫോണുകളാണ് ജിയോ അവതരിപ്പിക്കുന്നത്.
999 രൂപ മുതല്‍ 1500 രൂപ വരെയായിരിക്കും ജിയോ ഫീച്ചര്‍ ഫോണുകളുടെ വില. ഇതിനൊടപ്പം കിടിലന്‍ ഓഫറുകളും ജിയോ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മൊബൈല്‍ വിപണിയിലെ സമ്പൂര്‍ണ ആധിപത്യം നേടാനാണ് ജിയോ ലക്ഷ്യമിടുന്നത്. ജിയോ ചാറ്റ്, ജിയോ വീഡിയോ, ജിയോ മണി പോലുള്ള സേവനങ്ങളും ഫോണിനൊപ്പം ലഭ്യമാവും.
വോയ്സ് ഓവര്‍ എല്‍ടിഇ ഫീച്ചര്‍ ഫോണുകള്‍ മാര്‍ക്കറ്റിലേക്ക് എത്തിയാല്‍ സ്മാര്‍ട്ട്ഫോണിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുറയും. ഫീച്ചര്‍ ഫോണില്‍ നിന്നും വോയ്സ് ഓവര്‍ എല്‍ടിഇ ഫീച്ചര്‍ ഫോണുകളിലേക്കായിരിക്കും ആളുകളുടെ കൂടുമാറ്റം.
ജിയോ ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ വളര്‍ച്ച താഴോട്ട് ആകാനാണ് സാധ്യത.