X

ജിന്ന വിവാദത്തില്‍ അലിഗഢ് സര്‍വ്വകലാശാലയില്‍ ഹിന്ദു യുവവാഹിനി ആക്രമണം നടത്തിയത് ആസൂത്രിതം: സിസിടിവി ദൃശ്യങ്ങള്‍ ചാനലിന് ലഭിച്ചു

അലിഗഢ്: മുഹമ്മദലി ജിന്ന ചിത്രവുമായി ഉടലെടുത്ത വിവാദത്തില്‍ സര്‍വ്വകലാശാലയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് ആസൂത്രിതം. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ക്യാംപസില്‍ ഉണ്ടായിരിക്കെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അക്രമം ആസൂത്രണത്തോടെ അഴിച്ചു വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ തെളിയിക്കുന്നു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ ചില അക്രമികളെ പിടികൂടി സ്റ്റേഷനില്‍ ഏല്‍പിച്ചിട്ടും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദുയുവ വാഹിനി.

അലിഗഢ് സര്‍കലാശാലയില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ് അലിഗഢിലെ ബിജെപി എം.പി സതീഷ് ഗൗതം,വൈസ് ചാന്‍സലര്ക്ക് കത്ത് നല്‍കുന്ന മെയ് ഒന്നിനാണ്. പിറ്റേന്ന് സ്റ്റുഡന്‍സ് യൂണിയന്റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാന്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അലിഗ്ഡ് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മുപ്പതോളം വരുന്ന ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ആയുധവുമായി ഇരച്ചുകയറുന്നത്. ക്യാമ്പസില്‍ അതിഥിയായി വി.വി.ഐ.പിയുണ്ടെന്ന വ്യക്തമായ വിവരം പൊലീസിന് അറിമായിരുന്നു. എന്നിട്ടും പ്രകടനം നടത്താനെത്തിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെ ക്യാമ്പസിനു പുറത്ത് വെച്ച് തടയാതെ ഇവരെ അലിഗഡ് എ.എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ക്യാംപസിലേക്ക് അനുഗമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

ക്യാമ്പിസില്‍ പ്രവേശിച്ചിച്ച ഇവര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമത്തില്‍ 28 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റിരുന്നു. സര്‍വകലാശാ സുരക്ഷാ വിഭാഗം ആക്രമണത്തിനു പിന്നിലെ ആറ് യുവവാഹിനി പ്രവര്‍ത്തകരെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടും ഇവര്‍ക്കെതിരെ കേസ് പോലും എടുക്കാതെ പറഞ്ഞുവിടുകയായിരുന്നു. സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുകയാണ്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ക്യാമ്പിസിനകത്ത് അരങ്ങേറിയ ആക്രമണത്തിന്റെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ഒരു പ്രമുഖ ചാനലിന് ലഭിച്ചതായാണ് വിവരം. ഉടന്‍ തന്നെ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും വിവരമുണ്ട്.

chandrika: