അല്‍ഐന്‍: അല്‍ ആശുപത്രിയില്‍ (ജീമി ആശുപത്രി) എമര്‍ജന്‍സി വിഭാഗത്തില്‍ എല്ലാതരം ഇന്‍ഷുറന്‍സ് കാര്‍ഡുകളും സ്വീകരിക്കുമെന്ന് അടിയന്തിര വിഭാഗം ഡയറക്ടര്‍ ഡോ. ഫത്തിയ അല്‍നഖ്ബി അറിയിച്ചു.
ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പേരില്‍ ആര്‍ക്കും അടിയന്തിര ചികിത്സ ലഭിക്കാതിരിക്കില്ല. ഏതുസമയത്തും അടിയന്തിര ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാണ്. ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അടിയന്തിര ചികിത്സ സൗജന്യമായി നല്‍കുമെന്ന് അവര്‍ പറഞ്ഞു.