പ്‌ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജിമ്മി കാര്‍ട്ടര്‍ വ്യക്തമാക്കി. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ എച്ച്ആര്‍ മക്മാസ്റ്ററിനോട് എന്നെ ആവശ്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ ലഭ്യമാകുമെന്ന് അറിയിച്ചതായി കാര്‍ട്ടര്‍ വ്യക്തമാക്കി. ട്രംപും ഉത്തരകൊറിയ നേതാവ് കിം ജോങ് ഉനും തമ്മിലുള്ള വാക്ക് പോര് വിഷമമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തെ താന്‍ ഭയപ്പെടുന്നതായും കാര്‍ട്ടര്‍ പറഞ്ഞു. കിം ജോങ് ഉന്നിനെ ‘പ്രവചനാതീതമായത്’ എന്നാണ് കാര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ട്രംപ് അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിചാരിക്കുന്നപക്ഷം അയാള്‍ക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിയുമെന്നും ജിമ്മി കാര്‍ട്ടര്‍ വ്യകതമാക്കി. നിലവില്‍ കൊറിയന്‍ പെനിന്‍സുലയെയും ജപ്പാനെയും തകര്‍ക്കാന്‍ കഴിയുന്ന ആണവ ആയുധങ്ങള്‍ അവരുടെ പക്കലുണ്ട്. ഒരുപക്ഷെ പസഫിക്ക് പ്രദേശങ്ങളും ഇല്ലാതാക്കാന്‍ അവയ്ക്ക് കഴിയുമെന്ന് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍.
- 7 years ago
chandrika