അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി വിജയ്ഭായ് ചക്രവതിയും മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ച്ച മേവ്‌നാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ട്വിറ്ററിലൂടെയാണ് മേവ്‌നാനി ഇക്കാര്യം അറിയിച്ചത്.
പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണസീറ്റിലാണ് മേവ്‌നാനി മത്സരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്ന് മേവ്‌നാനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് മേവ്‌നാനിയുടെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്കുള്ള ക്ഷണം മേവ്‌നാനി നിരസിച്ചിരുന്നു. ആരേയും പിന്തുണക്കില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, ഹര്‍ദ്ദികിന്റെ പിന്തുണ ലഭിച്ചിട്ടും മേവ്‌നാനിയുടെ പിന്തുണയില്ലാത്തത് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാവും.
ഡിസംബര്‍ 9നും പതിനാലിനുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് ഫലം പുറത്തുവരും.