X
    Categories: indiaNews

ദലിതനെ തല്ലിക്കൊന്നു; സംഭവം സഭയില്‍ ഉന്നയിച്ചതിന് ജിഗ്നേഷ് മേവാനിയെ സസ്‌പെന്റ് ചെയ്തു

അഹമ്മദാബാദ്: ദലിതനെ പൊലീസ് സാന്നിധ്യത്തില്‍ തല്ലിക്കൊന്ന സംഭവം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനിയെ സസ്‌പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ വിഷയം ഉന്നയിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മേവാനിയെ നിയമസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇതേ കാരണത്താല്‍ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യോത്തരവേള അവസാനിച്ചതിന് പിന്നാലെ കൊല്ലപ്പെട്ട ദലിതന്റെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ മേവാനി ഉയര്‍ത്തുകയായിരുന്നു. ഭാവ്‌നഗറിലെ ഘോഘ താലൂക്കിലെ സനോദറില്‍ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളെ പ്രാദേശിക പോലിസ് സബ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് രണ്ടിന് സവര്‍ണര്‍ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.

സംസാരിക്കുകയായിരുന്ന മേവാനിയുടെ മൈക്ക് ആദ്യം ഓഫ് ചെയ്തു. തുടര്‍ന്നും സംസാരിച്ചതോടെ സര്‍ജന്റുമാരെ ഉപയോഗിച്ച് പുറത്താക്കുകയായിരുന്നു.

 

web desk 1: