X

എടക്കര സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി

റിയാദ് : മലയാളി നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി നസീമ (43) യാണ് ജിദ്ദയിലെ സുലൈമാനിയ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ മരണപ്പെട്ടത്. ഒന്നര മാസം മുമ്പേ കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. നേരത്തെ കിഡ്‌നി മാറ്റി വെച്ച ശസ്ത്രക്രിയക്ക് വിധേയമായതിനാല്‍ അസ്വാസ്ഥ്യങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു നസീമ .

ജിദ്ദ എടക്കര വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റും എടക്കര മുസ്ലിയാരങ്ങാടി സ്വദേശി ഹൈദര്‍ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്മാന്‍ എന്ന നാണിയാണ് ഭര്‍ത്താവ്. ഒമ്പത് വയസുള്ള ഏക മകന്‍ യാസിന്‍ ജിദ്ദയില്‍ വിദ്യാര്‍ത്ഥിയാണ്. പതിനഞ്ച് വര്‍ഷത്തോളമായി ജിദ്ദയിലുള്ള ഷാഹിദും കുടുംബവും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അശരണരെയും അഗതികളെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന നസീമ കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ജിദ്ദയിലെ മലയാളികള്‍ക്കും നിര്‍ദേശങ്ങളും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

 

Test User: