ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നത് കരിപ്പൂര്‍ ലക്ഷ്യമാക്കി. എന്നാല്‍ ലാന്‍ഡ് ചെയ്തതോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍. പ്രതിഷേധവുമായി യാത്രക്കാര്‍. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് പുറപ്പെട്ട വിമാനം ലക്ഷ്യം മാറിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ അറ്റകുറ്റപണി പുരോഗമിക്കുന്നതിനാലാണ് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നതെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതരുടെ ന്യായീകരണം. എന്നാല്‍ വിമാനത്താവളം മാറിയതില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത് . പല യാത്രികരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാതെയായിരുന്നു പ്രതിഷേധമറിയിച്ചത്. ബസ് മാര്‍ഗം യാത്രികരെ തിരികെയെത്തിക്കാമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടും യാത്രക്കാര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.
ലഗേജുകളുമായി ബസില്‍ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് യാത്രികര്‍ വിമാനക്കമ്പനി മുന്നോട്ട് വെച്ച നിര്‍ദേശം തള്ളിയത്. കൂടാതെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ വിമാനം ജിദ്ദയില്‍ നിന്ന് വൈകിയാണ് പുറപ്പെട്ടതെന്നും യാത്രികര്‍.