ലുഖ്മാന്‍ മമ്പാട്
റാഞ്ചി (ജാര്‍ഖണ്ഡ്): ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ മത്സരിക്കുമെന്ന മുസ്്‌ലിംലീഗ് പ്രഖ്യാപനത്തിന് വിവിധ തുറകളില്‍ നിന്ന് മികച്ച പ്രതികരണം. ആദിവാസി മുസ്്‌ലിം നേതാക്കളും എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയത് ബി.ജെ.പിക്ക് എതിരായ മുന്നേറ്റം തീര്‍ക്കും. ഏഴു മണ്ഡലങ്ങളിലും മുസ്്‌ലിം ആദിവാസി ദളിത് നേതാക്കളെ രംഗത്തിറക്കാനുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
14 ലോക്‌സഭ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ നിലവില്‍ 12ഉം ബി.ജെ.പിയുടെ കൈവശമാണ്. രണ്ടെണ്ണം ജെ.എം.എമ്മിനും. സംസ്ഥാന ഭരണവും ബി.ജെ.പിക്കാണ്. പൊതുവെ വികസനം എത്തിനോക്കിയിട്ടില്ലാത്ത പ്രദേശങ്ങളുളള ഇവിടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ വികാരം ശക്തമാണ്. 24% മുസ്്‌ലിംകളും 32% ആദിവാസികളും 12% പട്ടിക ജാതിക്കാരും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഭരണത്തിലും ഉന്നത തൊഴിലിലും സവര്‍ണ്ണരുടെ മേല്‍ക്കോയ്മയാണ്.
മൂന്നു ലക്ഷത്തിലേറെ മുസ്്‌ലിം ജനസംഖ്യയും അത്രത്തോളം പട്ടിക വര്‍ഗക്കാരും ഉള്ള വിവിധ മണ്ഡലങ്ങളുണ്ട്. റാഞ്ചി, രാജ് മഹല്‍, ജംഷദ്പൂര്‍, കൊടര്‍മ്മ, ഗോഡ്ഡ, ദുംക്ക എന്നിവക്ക് പുറമെ ഹസാദി ബാഗ്, ചത്ര, പലാഴു എന്നിവയിലേതെങ്കിലും ഒന്നിലും ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങളിലാണ് മുസ്്‌ലിംലീഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ്, ജെ.എം.എം, ആര്‍.ജെ.ഡി മഹാ സഖ്യത്തിനു ശ്രമം നടക്കുന്നുണ്ടെങ്കിലും സീറ്റു ധാരണയെ ചൊല്ലി ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്.
കഴിഞ്ഞ തവണ നിയമ സഭാ തെരഞ്ഞെടുപ്പില്‍ 15000 വോട്ടുകള്‍ നേടിയ ആദിവാസി നേതാവ് കൃഷ്ണ സിംഗും ദളിത് നേതാവ് അഞ്ജനി കുമാര്‍ സിന്‍ഹയും ഉല്‍പ്പെടെ പ്രമുഖ നേതാക്കള്‍ മുസ്്‌ലിംലീഗില്‍ ചേര്‍ന്നത് വിവിധ വിഭാഗങ്ങള്‍ക്കിടിയിളും മാധ്യമങ്ങളിലും ചര്‍ച്ചയാണ്. സംസ്ഥാനത്ത് മുസ്്‌ലിം ലീഗ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികള്‍ മത ജാതി ഭേതമന്യെ എല്ലാവരുടെയും പ്രശംസയാണ് പിടിച്ചു പറ്റുന്നത്. താമസിച്ചു പഠിക്കുന്നതും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഭവന പദ്ധതികള്‍ എന്നിവയെല്ലാം പുത്തനുണര്‍വാണ് സൃഷ്ടിച്ചത്. ശിഹാബ് തങ്ങളുടെ പേരില്‍ പതിനായിരം വീടുകളുടെ അറ്റകുറ്റ പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മത്സര രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാച്ചതോടെ വര്‍ധിത ആവേശത്തോടെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങിയത്. കോഡര്‍മ ലോക്‌സഭാ മണ്ഡലത്തിലെ ആയിരങ്ങള്‍ ഒഴുകിയെത്തിയ മഹാ സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഫ്തി സയ്യിദ് ആലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അംജദ് അലി ഖാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് ആലം, യു.പി മുന്‍ പ്രസിന്റും ഇഗ്നോ മുന്‍ പ്രോ വൈസ് ചാന്‍സിലറുമായ ഡോ.ബഷീര്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് കോയ തിരുന്നാവാഴ, അഹമ്മദ് മൂസ, മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ബഗ്ലത്ത് മുഹമ്മദ്, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി മൂസ കൊയമ്പ്രം, ജാര്‍ഖണ്ഡ് സംസ്ഥാന മുസ്്‌ലിം ലീഗ് ഭാരവാഹികളായ ഡോ.നസീറുദ്ദീന്‍ ഉമരി, മുഹമ്മദ് അഫ്താബ് ആലം നദ്‌വി, അഞ്‌ലി കുമാര്‍ സിന്‍ഹ, കൃഷ്ണ സിംഗ്, രാജീവ് കുമാര്‍ സിന്‍ഹ, അഡ്വ. സയ്യിദ് നജ്്മുല്‍ ഹസന്‍, മുഫ്തി നിസാമുദ്ദീന്‍ ഖാദിരി തുടങ്ങയവര്‍ സംസാരിച്ചു.