X

ബീഫിനെ അധിക്ഷേപിച്ച് വാട്‌സ്ആപ്പ് സന്ദേശം; ഗ്രൂപ്പ് അഡ്മിന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ജാര്‍ഖണ്ഡ്: ബീഫിനെ അധിക്ഷേപിച്ചുള്ള വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട് അറസ്റ്റ ചെയ്ത യുവാവ് പൊലീസ് കസറ്റ്ഡിയില്‍ മരിച്ചു. ജംതാര ജില്ലയിലെ മിന്‍ഹാസ് അന്‍സാരി എന്ന 22 കാരനാണ് ഞാറാഴ്ച പോലീസ് കസ്റ്റഡിയിലിരിക്കേ ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മിന്‍ഹാസ് പൊലീസ് ക്‌സറ്റഡിയിലാണ്. എന്നാല്‍ മരണകാരണം മസ്തിഷ്‌ക്ക വീക്കമാണെന്നാണ് പൊലീസ് വിശദീകരണം.

പൊലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായാണ് മകന്‍ മരിച്ചെതെന്ന്് അന്‍സാരിയുടെ പിതാവ് പരാതി നല്‍കി. അന്‍സാരിയുടെ പിതാവ് ഉമര്‍ഷെയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഹരീഷ് പതക്കിനെ സര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. മിന്‍ഹാസിന്റെ കുടുംബംത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി മരണത്തില്‍ ഹരീഷ് പതക്കിനെതിരേ കൊലക്കുറ്റത്തിന് കേസും എടുത്തിടുണ്ട്.

ബീഫിനെ അധിക്ഷേപിച്ചുള്ള സന്ദേശം വാട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മാസം 3 നാണ് മിന്‍ഹാസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദസറ, മുഹറം ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സന്ദേശം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കും എന്നാരോപിച്ചായിരുന്നു അറസ്റ്റ്. സന്ദേശം പരന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു മിന്‍ഹാസ്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് 2 ദിവസത്തിന് ശേഷം മിന്‍ഹാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഒക്ടോബര്‍ 7 ന് മിന്‍ഹാസ് മരണപ്പെടുകയായിരുന്നു. യുവാവിന്റെ കുടുംബത്തിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തിടുണ്ട്.

chandrika: