റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗും മല്‍സര രംഗത്ത്. ഏപ്രില്‍ 16നാണ് തെരഞ്ഞെടുപ്പ്. നാളെയാണു നോമിനേഷന്‍ കൊടുക്കാനുള്ള അവസാന ദിനം. ഒന്‍പത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്.
മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ നാളെ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കും. റാഞ്ചിക്കു പുറമെ ഗിരുഡി, പാക്കൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കും മുസ്്‌ലിം ലീഗ് മല്‍സരിക്കും. റാഞ്ചി കോര്‍പ്പറേഷന്‍ മുപ്പത്തിനാലാം ഡിവിഷനില്‍ മുഹമ്മദ് ഷാഹിദിനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് അംജദ് അലി പ്രഖ്യാപിച്ചിരുന്നു.
മുഹമ്മദ് ഷാഹിദിനെ റാഞ്ചി പാര്‍ട്ടി ആസ്ഥാനത്ത് യൂത്ത്‌ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. എസ്ടിയു ദേശീയ ജന. സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള, യൂത്ത് ലീഗ് ദേശീയ വൈസ്. പ്രസിഡന്റ് അഡ്വ. വികെ ഫൈസല്‍ബാബു, ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ഇര്‍ഫാന്‍ അഹ്മദ്, ജന. സെക്രട്ടറി അക്ബര്‍ അലി ഖാന്‍, ജൂനൈദ് ആലം, മുസ്‌ലിം അഹ്മദ്, മുസഫര്‍ ആലം, അനില്‍ ഉറാന്‍, വനിതാലീഗ് സംസ്ഥാന ജന. സെക്രട്ടറി റഫത് ജഹാന്‍ സബന്ധിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിന്റെ വാശിയോടെയാണു ഇവിടുത്തെ പ്രചാരണം. പ്രസിഡന്‍ഷ്യല്‍ രീതിയിലാണു മേയര്‍ / ഡെപ്യൂട്ടി മേയര്‍ എന്നിവരെ തെരെഞ്ഞെടുപ്പുക. നാലു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണു ഒരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.