X

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്‌

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിൽ നിന്നും മത്സരിക്കും.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റുകളിലും കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വീതിച്ച് നൽകും. ഇതിൽ അതൃപ്തി അറിയിച്ച് ആർജെഡിയും ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാത്രിയോടെ മഹാരാഷ്ട്രയിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവരും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ 63 സ്ഥാനാർഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തർക്കം തുടരുന്ന 30 സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ ഇന്ന് ചർച്ച നടത്തും.

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ബിജെപിയിൽ വിമത ശല്യം രൂക്ഷമാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

webdesk13: