X

ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച കേസിലാണ് അറസ്റ്റ്. ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ ഡി അറസ്റ്റ്.

ഇദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ വര്‍ഷം മെയ് ആദ്യം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കേസ്. കേന്ദ്ര ഏജന്‍സിയുടെ ഓഫീസില്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് (പിഎംഎല്‍എ) അറസ്റ്റ്.

കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ജെറ്റ് എയര്‍വേയ്‌സ്, ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണത്തിനു ശേഷം എഫ്‌ഐആര്‍ ഇട്ടിരുന്നു. കാനറ ബാങ്കിന്റെ പരാതിയിലായിരുന്നു അന്വേഷണം.

 

webdesk14: