കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയുടെ തിരോധനത്തെ സംബന്ധിച്ച സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.
കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് പീറ്റര്‍ തോമസാണ് ഹര്‍ജിക്കാരന്‍.
ഫെബ്രുവരി 19നാണ് കേസന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടത്. മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്.