X
    Categories: MoreViews

ജറൂസലം; ട്രംപിനെ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ

ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍ പൊതുസഭ വോട്ടിനിട്ട് 128-9 എന്ന വന്‍ മാര്‍ജിനില്‍ തള്ളിയത്.

ട്രംപിനും സംഘത്തിനും വന്‍ ആഘാതമാണ് ഈ നീക്കം. ലോകത്തിന് മുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് അതിനാടകീയമായി ട്രംപ് ഭരണകൂടം ഇസ്രാഈലിന്റെ ആസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ അറബ് ലോകവും യു.എന്നിലെ ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്കന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ലോകം മുഴുവന്‍ എതിരായിട്ടും സ്വന്തം തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാതെ നിന്ന അമേരിക്കന്‍ നിലപാടിനെതിരെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഇന്ത്യന്‍ ദേശീയ ധാരയിലെ മുഴുവന്‍ കക്ഷികളും രംഗത്ത് വന്നിരുന്നു. വോട്ടിംഗില്‍ ഇന്ത്യയും അമേരിക്കയെ എതിര്‍ത്തു. യു.എന്‍ നീക്കത്തില്‍ ട്രംപ് പ്രതികരിച്ചിട്ടില്ല

chandrika: