X
    Categories: indiaNews

ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

രാജ്യത്തെ എഞ്ചിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇതില്‍ കൂടുതല്‍ പേരും രാജസ്ഥാന്‍ സ്വദേശികളാണ്. 12.58 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. പേപ്പര്‍ 2 ഫലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

100 മാര്‍ക്ക് നേടിയവരില്‍ രാജസ്ഥാനില്‍ നിന്നുള്ള അഞ്ച് പേരും ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു. പരീക്ഷയെഴുതിയവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി, ലോഗിന്‍ പേജിലെ മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് സ്‌കോര്‍കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ജെ.ഇ.ഇ മെയിന്‍ 2025 സെഷന്‍ 1 ഫലങ്ങള്‍  jeemain.nta.nic.in ല്‍ ലഭ്യമാണ്.

webdesk18: