ജിദ്ദ: കേരള മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ചിൻ്റെ ജീവചരിത്ര ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ
പി.എ. മഹ്ബൂബിന് ജിദ്ദ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.
ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ
സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന് അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാർക്കും സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കും പ്രോത്സാഹനം നല്കുന്നതിനായി ജിദ്ദ കെ.എം.സി.സി. രൂപീകരിച്ച സംസ്കൃതിയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി വിശദീകരിച്ചു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത ശേഷം ഉംറ തീർത്ഥാടനത്തിനെത്തിയ മഹ്ബൂബിൻ്റെ സി.എച്ച്. ജീവിതവും വീക്ഷണവും എന്ന ഗ്രന്ഥം കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ സഹകരണത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. ചെയറിലെ ഗ്രെയ്സ് ബുക്സാണ് പ്രസിദ്ധീകരിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയും പൊതു വൈജ്ഞാനിക രംഗത്തെ സവിശേഷ വ്യക്തിത്വവുമായിരുന്ന അന്തരിച്ച കെ. കുട്ടി അഹമ്മദ് കുട്ടിയെ കുറിച്ച് ഒരു പഠന ഗ്രന്ഥം തയ്യാറാക്കി വരികയാണെന്ന് പി.എ. മഹ്ബൂബ് അറിയിച്ചു. ഉംറ നിർവഹിക്കാനെത്തിയ കാരുണ്യ പ്രവർത്തകൻ നൗഷാദ് അറക്കൽ,സുബൈർ ബാഖവി കല്ലൂർ, എന്നിവർക്കും അബ്ദുൽ ജമാൽ കളമശ്ശേരിക്കും സ്വീകരണം നൽകി.
ഷിഹാബ് താമരക്കുളം,ബാബു നഹ്ദി, റഷീദ് ചാമക്കാട്ട്,ജാബിർ മടിയൂർ,പി.എ. റഷീദ്, ഹിജാസ് കൊച്ചി, ഷാഫി ചൊവ്വര , അനസ് അരിമ്പശേരി , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, എ.കെ. ബാവ വേങ്ങര, ഷൗക്കത്ത് ഞാറക്കോടൻ, അഷറഫ് താഴെക്കോട്,ഹുസൈൻ കരിങ്കര , സീതി കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.