X
    Categories: indiaNews

ജീന്‍സ് ഇന്ത്യന്‍ സംസ്‌കാരമല്ല; ബി.ജെ.പി നേതാവ്

ഡെറാഡൂണ്‍: ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തിരത് സിങ് റാവത്ത്. ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ വിമര്‍ശിച്ചതിന് റാവത്ത് കഴിഞ്ഞ വര്‍ഷം വിവാദത്തില്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ താന്‍ നടത്തിയ മുന്‍കാല പ്രസ്താവനകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കാഴ്ചപ്പാടിനെ പിന്തുണച്ച് നിരവധി ആളുകള്‍ ശബ്ദമുയര്‍ത്തിയിരുന്നു. കീറിപ്പറിഞ്ഞ ജീന്‍സ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. കീറിയ ജീന്‍സുകളെക്കുറിച്ചുള്ള എന്റെ പ്രസ്താവനയില്‍ ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു- റാവത്ത് വ്യക്തമാക്കി.

Chandrika Web: